Trending

News Details

മാതൃഭാഷ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, അധ്യാപകർക്കുള്ള മൊമെന്റോ വിതരണവും സംഘടിപ്പിച്ചു.

  • 16/04/2022
  • 518 Views

കുവൈറ്റ് സിറ്റി:കല കുവൈറ്റ്‌ അബുഹലിഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ധ്യാപകർക്കുള്ള മൊമെന്റോ വിതരണവും നടന്നു .
അബുഹലിഫ കല സെന്ററിൽ മേഖലാ പ്രസിഡന്റ് വിജുമോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ട്രഷറർ അജ്നാസ് മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി, മാതൃഭാഷ സമിതി കൺവീനർ പ്രജോഷ്, മാതൃഭാഷ മേഖലാ കൺവീനർ ഓമനക്കുട്ടൻ എന്നിവർ ആശംസകളും നേർന്ന ചടങ്ങിൽ മേഖല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മണിക്കുട്ടൻ നന്ദിയും രേഖപെടുത്തി. മാതൃഭാഷ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, അദ്ധ്യാപകർക്കുള്ള മൊമെന്റോ വിതരണവും ട്രഷറർ അജ്നാസ് മുഹമ്മദ്‌,കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി,മേഖല സെക്രട്ടറി ഷൈജു ജോസ്, മേഖല പ്രസിഡന്റ് വിജുമോൻ, മാതൃഭാഷ സമിതി കൺവീനർ പ്രജോഷ്, മാതൃഭാഷ അബുഹലിഫ മേഖല കൺവീനർ ഓമനക്കുട്ടൻ എന്നിവർ നൽകി. കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും നിറഞ്ഞ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.