കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അംഗങ്ങൾക്കായി വർഷം തോറും നടത്തിവരുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ഈ വർഷത്തെ മത്സരങ്ങൾ നവംബർ 14, വെള്ളിയാഴ്ച്ച അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. 25 ഓളം ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ രാവിലെ 10ന് തുടങ്ങി സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളൊഴികെ വൈകുന്നേരം 4 മണിയോടെ പൂർത്തിയാക്കി. തുടർന്നുള്ള മത്സരങ്ങൾ നവംബർ 21, വെള്ളിയാഴ്ച്ച രാവിലെ നടക്കും. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും അന്നേ ദിവസം നടക്കും.
കല കുവൈറ്റ് വൈസ് പ്രസിഡന്റ് പി വി പ്രവീണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി ഹിക്മത് ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറര് പി വി സുരേഷ് കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതം ആശംസിച്ച ചങ്ങിന് ടൂർണമെന്റിന്റെ ജനറൽ കൺവീനർ ഷിജു ജോസ് നന്ദി രേഖപ്പെടുത്തി.