Trending

News Details

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, വടംവലി മത്സരം സംഘടിപ്പിച്ചു.

  • 15/05/2023
  • 1195 Views

കുവൈറ്റ് സിറ്റി : കേരള ആർട്സ് ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്, ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ, അൽ നജാത്‌ മംഗഫ്‌ സ്കൂളിൽ വച്ച് വടംവലി മത്സരം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2:30 മുതൽ ആരംഭിച്ച് വൈകുന്നനേരം 8 മണിവരെ നീണ്ടുനിന്ന മത്സരങ്ങളിൽ വനിതകളുടെ ടീമുകൾ ഉൾപ്പെടെ ഇരുപതോളം ടീമുകൾ പങ്കെടുത്തു. അത്യന്തം ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മിന്നൽ വാരിയേഴ്സ് (മംഗഫ്‌ വെസ്റ്റ്‌ ) ടീം വിജയികളായി. രണ്ടാം സ്ഥാനം ന്യൂസ്റ്റാർ മംഗഫ്‌ ( മംഗഫ് ഇ & ഡി.) യൂണിറ്റും മൂന്നാം സ്ഥാനം ടീം ഫഹാഹീലും (ഫഹാഹീൽ യൂണിറ്റ്) കരസ്ഥമാക്കി. വനിതകളുടെ ആവേശകരമായ മത്സരത്തിൽ വനിതാവേദി ടീം ഒന്നാം സ്ഥാനവും സെവൻസ്റ്റാർ വിമൺസ്‌ ടീം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം മംഗഫ്‌ സെൻട്രൽ ടീമും കരസ്ഥമാക്കി.
ഫഹാഹീൽ മേഖല പ്രസിഡണ്ട് സജിൻ മുരളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്‌ സി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശൈമേഷ് കെ കെ, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡണ്ട്‌ ബിജോയി , ജോയിന്റ്‌ സെക്രടറി പ്രജോഷ്, കായിക വിഭാഗം സെക്രടറി ഷിജിൻ‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വേദിയിൽ കേന്ദ്ര കമ്മിറ്റി അംഗം കവിത അനൂപ്‌, മേഖല എക്സിക്യൂട്ടിവ്‌ ദീപ ബിനു, ദേവി സുബാഷ്‌, ജിനു മക്കട, അരവിന്ദൻ, ശ്രീജിഷ്‌, ദേവദാസ്, വോളണ്ടിയർ കൺവീനർ ഷമീർ എന്നിവർ സന്നിഹിതരായിരുന്നു ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ്‌ പി ജി സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്വാഗത സംഘം കൺവീനർ മാത്യു ജോസഫ്‌ നന്ദി അറിയിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മംഗഫ്‌ വെസ്റ്റ്‌ ടീമിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ‌ ട്രോഫി സമ്മാനിച്ചു. രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയ മംഗഫ് ഇ & ഡി യൂണിറ്റ് ടീമിന് കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് മൂന്നാം സ്ഥാനംകരസ്ഥമാക്കിയ ഫഹാഹീൽ ടീമിന് ട്രെഷറർ അജ്‌നാസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു , വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വനിതാവേദി ടീമിന് മേഖലാ സെക്രട്ടറി ജ്യോതിഷ് പി ജി യും രണ്ടാം സ്ഥാനം നേടിയ സെവൻസ്റ്റാർ വിമൺസ്‌ മംഗഫ്‌ ‌ ടീമിന് വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്ലൂഡയമണ്ട്സ്‌ മംഗഫ്‌ സെൻട്രൽ ടീമിനുള്ള മെഡലുകൾ ഉൾപ്പെടെ വ്യക്തിഗത മെഡലുകൾ കേന്ദ്ര , മേഖല കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി അംഗങ്ങളും സമ്മാനിച്ചു. ഫെയർ പ്ലേ ടീമിനുള്ള ട്രോഫി ജോയിന്റ് സെക്രട്ടറി വഫ്ര ടീമിന് കൈമാറി .
വടംവലി മത്സരത്തിനിടയിൽ കുവൈറ്റിലെ വിവിധ കലാകാരൻമാർ അവതരിപ്പിച്ച കലാ പരിപാടികൾ മത്സരങ്ങൾക്ക് ആവേശം പകർന്നു.മത്സരങ്ങൾ ദിലീപ്,സെബാസ്റ്റ്യൻ മാസ്റ്റർ, ടി വി ഹിക്മത് എന്നിവർ നിയന്ത്രിച്ചു.