കല കുവൈറ്റിന് നാല് പുതിയ യൂണിറ്റുകൾ കൂടി
കല കുവൈറ്റ്: പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പുതിയ നാല് യൂണിറ്റുകൾ കൂടി രൂപീകരിച്ചു. ഫഹാഹീൽ മേഖലയിലെ മംഗഫ് ഈസ്റ്റ്, മംഗഫ് യൂണിറ്റുകൾ വിഭജിച്ച് മംഗഫ് സൗത്ത്, മംഗഫ് ഇ യൂണിറ്റുകളും, അബുഹലിഫ മേഖലയിൽ മെഹബുള്ള B യൂണിറ്റ് വിഭജിച്ച് മെഹബുള്ള H യൂണിറ്റും, സാൽമിയ മേഖലയിൽ സാൽമിയ യൂണിറ്റ് വിഭജിച്ച് സാൽമിയ എ യൂണിറ്റും നിലവിൽ വന്നു. ഇതോടെ കല കുവൈറ്റിന്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം 81 ആയി. മംഗഫ് സൗത്ത് യൂണിറ്റ് കൺവീനറായി രാജേഷ് മണ്ണൂർ , ജോയിന്റ് കൺവീനർമാരായി ഉണ്ണികൃഷ്ണൻ, പ്രശാന്തി ബിജോയ്, മംഗഫ് ഈസ്റ്റ് യൂണിറ്റ് കൺവീനറായി ഷാനി വിജയൻ, ജോയിന്റ് കൺവീനർമാരായി ലിജ ചാക്കോ, ബിപിൻ പുനത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. മംഗഫ് E യൂണിറ്റ് കൺവീനറായി മോഹൻ പാട്ടത്തിൽ, ജോയിന്റ് കൺവീനർമാരായി ഷമീർ. പി.ഹംസ,അശ്വിൻ.കെ. അശോകൻ, മംഗഫ് യൂണിറ്റ് കൺവീനറായി ജിനു മക്കട, ജോയിന്റ് കൺവീനർമാരായി ഷിബു കുര്യാക്കോസ്, ജോസഫ് ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു. മെഹബുള്ള എച്ച് യൂണിറ്റിന്റെ കൺവീനറായി രാധാകൃഷ്ണൻ കെ. സി, ജോയിന്റ് കൺവീനർമാരായി സിബി ജോൺ, അഭിലാഷ് ബേബി എന്നിവരേയും, മെഹബുള്ള ബി യൂണിറ്റിന്റെ കൺവീനറായി അസ്‌കറിനെയും തെരഞ്ഞെടുത്തു, ആഷിക്, ഗഫൂർ എന്നിവരാണ് ജോയിന്റ് കൺവീനർമാർ. സാൽമിയ എ യൂണിറ്റ് കൺവീനറായി നൗഷാദ് എം. എ, ജോയിന്റ് കൺവീനർമാരായി അജിത് പട്ടമന, പ്രഭു എന്നിവരെയും, സാൽമിയ യൂണിറ്റ് കൺവീനർ ആയി ലിജോ അടുകോലിൽ, ജോയിന്റ് കൺവീനർമാരായി ബിജിഷ്, സ്വരൂപ് എന്നിവരെയും തിരഞ്ഞെടുത്തു. കലയുടെ വിവിധ മേഖല ഓഫീസുകളിൽ നടന്ന യൂണിറ്റ് യോഗങ്ങളിൽ കേന്ദ്ര, മേഖല ഭാരവാഹികൾ പങ്കെടുത്തു.