മരണാനന്തര സഹായം കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് അംഗം അനീഷ് വടക്കന്റെ കുടുംബത്തിനുള്ള മരണാനന്തര സഹായം കൈമാറി. നിലമ്പൂർ, കരുളായി, നിലംപതി എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനടുത്തായി സംഘടിപ്പിച്ച യോഗത്തിൽ വച്ച് പ്രവാസി സംഘം നിലമ്പൂർ ഏരിയ ട്രഷറർ സി പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം പി ബാലകൃഷ്ണൻ ധനസഹായം കൈമാറി. ചടങ്ങിൽ മുഹമ്മദ് ഷാജി സ്വാഗതം പറഞ്ഞു.
കല കുവൈറ്റ് ഫഹഹീൽ മേഖല എക്സിക്യൂട്ടീവ് അംഗം സഖാവ് ജോർജ് ദേവസി സംസാരിച്ചു.
കല കുവൈറ്റ് മുൻ സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുൽ സമദ്, മംഗഫ് ബി യൂണിറ്റ് ജോ. കൺവീനർ നിധിൽ, മുൻ പഞ്ചായത്ത് അംഗം പി കെ റംലത്ത്, ശിവസുബ്രഹ്മണ്യൻ, സി. കെ. സരുൺ, കെ. ബാലൻ എന്നിവരും അനീഷ് വടക്കന്റെ കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.