അബുഹലീഫ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം പ്രൊഫ എം കെ സാനു നഗറിൽ (ഡി പി എസ് ഓഡിറ്റോറിയം അഹ്‌മദി) മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ താൽക്കാലിക അധ്യക്ഷതയിൽ കലയുടെ മുൻ ഭാരവാഹി സി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോബിൻ ജോൺ, എം പി മുസഫർ, അജിത തോമസ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 20 യൂണിറ്റുകളിൽ നിന്നുമായി 118 പ്രതിനിധികളും, കേന്ദ്ര - മേഖല കമ്മറ്റി അംഗങ്ങളടക്കം 170 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 21 പേർ ചർച്ചയിൽ പങ്കെടുത്തു. മേഖല സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവർ ചർച്ചയ്ക്കുള്ള മറുപടി നൽകി. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി സുധിൻ കുമാർ, സെക്രട്ടറിയായി ഷിജിൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 23 ന് നടക്കുന്ന കല കുവൈറ്റിന്റെ 47-ാമത് കേന്ദ്ര വാർഷിക സമ്മേളനത്തിലേക്ക് 85 പ്രതിനിധികളേയും തെരെഞ്ഞെടുത്തു. പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ട്രഷറർ പി ബി സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സൂരജ് സുകുമാരൻ, അനീഷ് മണിയൻ, നിമ്യ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, വിനോദ് പ്രകാശ്, അരുൺ, രാജേഷ് എന്നിവർ മിനുട്സ് കമ്മിറ്റിയുടേയും, ഷൈജു ജോസ്, സിബി ജോൺ, സുരേഷ് ദാമോദരൻ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, അരുണിമ പ്രകാശ്, ബീന, കൃഷ്ണദാസ് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പുറമെ ജോബിൻ ജോൺ, ഗായത്രി, അജിത തോമസ്, ഷാജി രവീന്ദ്രൻ, ഷൈജു ജോസ്, സൂരജ് സുകുമാരൻ, സുബിൻ കുമാർ, രമിത് ബാലഗോപാലൻ, രജീഷ് മോസ്കൊ, രഞ്ജൻ വർഗീസ്, ജേക്കബ് സാം, സുരേഷ് ദാമോദരൻ, അരുൺ എന്നിവരാണ് മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ. ഭാരവാഹികളടക്കം 35 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി ഷിജിൻ നന്ദി പറഞ്ഞു.