മുൻ കേന്ദ്ര ഭാരവാഹിയും സജീവ പ്രവർത്തകനുമായ ഡോക്ടർ രംഗനും, മുതിർന്ന പ്രവർത്തകൻ സി എച്ച് സന്തോഷിനും യാത്രയയപ്പ് നൽകി.
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയും സജീവ പ്രവർത്തകനുമായ ഡോക്ടർ രംഗനും, മുതിർന്ന പ്രവർത്തകൻ സി എച്ച് സന്തോഷിനും കല കുവൈറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നവംബർ 19, ബുധനാഴ്ച വൈകീട്ട് 7ന് കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ രണ്ടു പേർക്കുമുള്ള കലയുടെ ഉപഹാരങ്ങൾ മാത്യു ജോസഫും ജനറൽ സെക്രട്ടറി ഹിക്മതും ചേർന്ന് കൈമാറി. കലയുടെ കേന്ദ്ര-മേഖല ഭാരവാഹികളും മറ്റ് നിരവധി പ്രവർത്തകരും യാത്രയയപ്പ് ഏറ്റുവാങ്ങുന്ന രണ്ടുപേർക്കും ആശംസകൾ നേർന്നു സംസാരിച്ചു.
ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി സ്വാഗതം ആശംസിച്ച ചടങ്ങിന് കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.