Trending

News Details

കല കുവൈറ്റ്‌ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളുമായി മുഖാമുഖം സംഘടിപ്പിച്ചു.

  • 19/01/2026
  • 18 Views

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ്‌ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളുമായി മുഖാമുഖം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജൂറി അംഗങ്ങളായ രോഹിണി, ശരീഫ് ഈസ എന്നിവർ അതിഥിയായി പങ്കെടുത്തു. പഴയ കാല സിനിമയിൽ നിന്ന് ഇന്ന് കാണുന്ന സിനിമയിലേക്കുള്ള വളർച്ചയെ കുറിച്ച് അതിഥികൾ സംസാരിച്ചു. കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ നൂറിലധികം സിനിമാസ്വാദകർ പരിപാടിയിൽ പങ്കെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലേത്ത് വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് ഫിലിം സൊസൈറ്റി ജനറൽ കൺവീനർ അജിത് പട്ടമന നന്ദി പറഞ്ഞു.