Trending

News Details

കല കുവൈറ്റ് 47-മത് വാർഷിക സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു.

  • 20/12/2025
  • 9 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അതിന്റെ 47-മത് പ്രവർത്തന വർഷത്തെ സമ്മേളനത്തിലേക്ക് കടക്കുന്നു. ജനുവരി 23ന് നടക്കുന്ന പ്രധിനിധി സമ്മേളനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണം 20-12-25 ശനിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു. കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിലുള്ള അനുശോചനകുറിപ്പ് കല കുവൈറ്റ് ട്രഷറര് പി ബി സുരേഷ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി വി ഹിക്മത് സമ്മേളന നടത്തിപ്പിനെ പറ്റി വിശദീകരിച്ചു. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി നവീൻ എളയാവൂരിനെയും ബന്ധപ്പെട്ട സബ്കമ്മറ്റി ചുമതലക്കാരെയും യോഗം തെരഞ്ഞെടുത്തു. ടി വി ഹിക്മത് (ജനറൽ കൺവീനർ), കൃഷ്ണ മേലേത്ത്, ജോബിൻ, അരവിന്ദ്, നിസാർ (രജിഷ്ട്രേഷൻ), ജിബിൻ രാജൻ (സ്റ്റേജ് /സൗണ്ട്), ബിജു ജോസ് (ഫൂഡ്), തോമസ് വർഗീസ് (വോളന്റിയർ), റഫീഖ് (സ്റ്റേഷനറി), നിഷാന്ത് ജോർജ് (സ്വാഗതഗാനം), മജിത് കോമത്ത് (പബ്ലിസിറ്റി) എന്നിവരാണ് സബ്കമ്മറ്റി ചുമതലക്കാർ.
ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ നവീൻ നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.