കല കുവൈറ്റ് - നായനാർ അനുസ്മരണം, എം.വി നികേഷ് കുമാർ മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകിയ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന, ഇ.കെ നായനാരുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ്, അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. മെയ് 23ന്, ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രശസ്ത സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ മുഖ്യാഥിതിയായി പങ്കെടുക്കും.
അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത ഗസൽ ഗായകൻ റാസ നയിക്കുന്ന “റാസ ലൈവ് ” എന്ന ഗസൽ സന്ധ്യ ഉണ്ടായിരിക്കും.
അനുസ്മരണ യോഗത്തിലേക്കു മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും, ഇന്ത്യൻ സെൻട്രൽ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി ഹിക്മത് എന്നിവർ അറിയിച്ചു.