സാൽമിയ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല സമ്മേളനം സഖാവ്: എം കെ സിദ്ധിക്ക് നഗറിൽ (ഇന്ത്യൻ പബ്ലിക് സ്കൂൾ, സാൽമിയ) മേഖല പ്രസിഡന്റ് അബ്ദുൾ നിസ്സാറിന്റെ താൽക്കാലിക അധ്യക്ഷതയിൽ കല കുവൈറ്റ് മുൻ ഭാരവാഹി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം സന്തോഷ് രഘു അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുൾ നിസ്സാർ, അരവിന്ദാക്ഷൻ, അജിത ശിവരാമൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ പ്രവർത്തന റിപ്പോർട്ടും കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 13 യൂണിറ്റുകളിൽ നിന്നുമായി 107 പ്രതിനിധികളും, കേന്ദ്ര - മേഖല കമ്മറ്റി അംഗങ്ങൾ അടക്കം 154 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 16 പേർ ചർച്ചയിൽ പങ്കെടുത്തു. മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ ചർച്ചക്കുള്ള മറുപടി നൽകി, തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി അജിത് പട്ടമന, സെക്രട്ടറിയായി ശരത് ചന്ദ്രൻ എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ജനുവരി 23 ന് നടക്കുന്ന കല കുവൈറ്റിന്റെ 47-ാമത് കേന്ദ്ര വാർഷിക സമ്മേളനത്തിലേക്ക് 65 പ്രതിനിധികളേയും തെരെഞ്ഞെടുത്തു. പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗവും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയുമായ ജെ സജി, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വിനോദ് കുമാർ, ദിവ്യ, അനൂപ് രാജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ഗിരീഷ്, ബിതീഷ, രാകേഷ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, അജിത് പട്ടമന, അനസ്, അനിജ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ജിജുലാൽ, ബെറ്റി അഗസ്റ്റിൻ, ഷാജു വർഗീസ്, റിജിൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പുറമെ ബെറ്റി അഗസ്റ്റിൻ, ബിജീഷ് പയ്യത്ത്, ജോർജ്ജ് തൈമണ്ണിൽ, നൗഷാദ്, ബിന്ദു ദിലീപ്, അനൂപ് രാജ്, സുമേഷ് വാഴക്കാട്, വിനോദ് കുമാർ, ജലീൽ, സാരംഗ്, ഗിരീഷ് കുമാർ, ആബിദ്, രാജു ചാലിൽ എന്നിവരാണ് മറ്റ് മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ. ഭാരവാഹികളടക്കം 28 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
സാൽമിയ മേഖല സമ്മേളന സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ ഷിജുകുട്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി ശരത് ചന്ദ്രൻ നന്ദി പറഞ്ഞു.