കല കുവൈറ്റ് ക്ഷേമനിധി കൈമാറി.
കുവൈറ്റ് സിറ്റി: കല കുവൈറ്റ് ഫഹാഹീൽ വെസ്റ്റ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട പൊന്നൻ പ്രകാശന്റെ ക്ഷേമനിധി ബന്ധുക്കൾക്ക് കൈമാറി. നാദാപുരം റോഡ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് പ്രവാസിസംഘം ഏരിയ സെക്രട്ടറി സി എച്ച് വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാർട്ടി ഏരിയ സെക്രട്ടറി സഖാവ് ടി പി ബിനീഷ് ചെക്ക് കൈമാറി. വാർഡ് മെമ്പർ ജയരാജൻ സംസാരിച്ചു. കല കുവൈറ്റ് മുൻ പ്രവർത്തകൻ പ്രജീഷ് തട്ടോളിക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ കല കുവൈറ്റ് മുൻ ഭാരവാഹി ടി കെ ശ്രീധരൻ നന്ദി രേഖപ്പെടുത്തി.