Kala Trust
കുവൈറ്റ് കല-ട്രസ്റ്റ് കല-കുവൈറ്റ് ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ നാഴികക്കല്ലായി 1999 ഫെബ്രവരിയില്‍ തിരുവന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച കുവൈറ്റ്-കല ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം ഒട്ടേറെ കാര്യങ്ങള്‍ നാട്ടില്‍ ചെയ്തു വരുന്നു. കുവൈറ്റി നു പുറമേ നാട്ടിലേക്കും കലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്നത്തെ മുഖ്യമന്ത്രി യായിരുന്ന ഇ.കെ.നായനാര്‍ രക്ഷാധികാരിയായി ട്രസ്റ്റ് രൂപീകരിച്ചത്.
മലയാളം മീഡിയം പത്താം തരാം പാസ്സാവുന്ന നിര്ദ്ധനരും അതേ സമയം മികച്ച വിജയം വിജയം നേടുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനു പ്രോത്സാഹനം നല്‍കുക എന്ന നിലക്ക് ഒരു വിദ്യാഭ്യാസ എന്‍ഡോവ്മെന്‍റ് കല-ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കി വരുന്നുണ്ട്. ഒരു ജില്ലയില്‍ നിന്നും രണ്ടു പേര്‍ നിലയില്‍ പ്രതിവര്‍ഷം 28 കുട്ടികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.
കൂടാതെ കേരളത്തിന്‍റെ സാമൂഹിക കലാ സാഹിത്യ സാംസ്കാരിക മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭാധനര്‍ക്ക് അന്തരിച്ച കാഥിക ചക്രവര്‍ത്തി സാംബശിവന്‍റെ പേരിലുള്ള പുരസ്കാരം കല-കുവൈറ്റ് നല്‍കുന്നതും ട്രസ്റ്റ് വഴിയാണ്.