Trending

News Details

കല കുവൈറ്റ്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 14/05/2023
  • 1091 Views

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കബ്ദ് ഷാദിയയിൽ ISCO ക്യാമ്പിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്,അബുഹലീഫ മേഖല പ്രസിഡന്റ് ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് കെ കെ ശൈമേഷ് ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി പ്രജോഷ് തേറയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബിജോയ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജി തോമസ് മാത്യു, ഷിജിൻ എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ നന്ദിയും രേഖപ്പെടുത്തി. മെഡക്സ് മെഡിക്കൽ കെയർ ഡോക്ടർ നിതിൻ വാസുദേവൻ നേതൃത്വം നൽകി. 250ഓളം പേർ ഈ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തി.