അഞ്ചാമത് ലോകകേരള സഭ; കുവൈറ്റിൽ നിന്നുള്ള പ്രതിനിധികളിൽ കല കുവൈറ്റിൽ നിന്ന് 4 അംഗങ്ങൾ.
കുവൈറ്റ് സിറ്റി: പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും, അവരുടെ പ്രശ്ന പരിഹാരത്തിനുമായി രൂപംകൊണ്ട ലോകകേരള സഭയുടെ സമ്മേളനത്തിലേക്ക് കുവൈറ്റ് പ്രതിനിധികളിൽ കല കുവൈറ്റിൽ നിന്നും വനിതാവേദി കുവൈറ്റിൽ നിന്നുമായി 4 പേർ തെരെഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്നു.
ജെ.സജി(മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി), ടി.വി ഹിക്മത് (കല കുവൈറ്റ് ജനറൽ സെക്രട്ടറി), സി.കെ നൗഷാദ്(കല കുവൈറ്റ് മുൻ ഭാരവാഹി, സാമൂഹ്യ പ്രവർത്തകൻ), കവിത അനൂപ്(വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി) എന്നിവരാണ് അഞ്ചാമത് സമ്മേളനത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന കല കുവൈറ്റ്, വനിതാവേദി കുവൈറ്റ് പ്രതിനിധികൾ.
വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും കല കുവൈറ്റ് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.