കല കുവൈറ്റ് എന്റെ കൃഷി സമ്മാന വിതരണവും സെമിനാറും സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി :കുവൈറ്റ് മലയാളികളിലെ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്ഷിക സംസ്കാരം നിലനിര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ നേതൃത്വത്തില് നടത്തിയ "എന്റെ കൃഷി" കാര്ഷിക മത്സരം 2021-22 മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാന വിതരണത്തിനോട് അനുബന്ധിച്ച് "കൃഷി, സംസ്കാരം, അതിജീവനം" എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. മത്സരത്തിൽ അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ "കർഷകശ്രീ" (ഒന്നാം സ്ഥാനം) പുരസ്‌കാരവും, അബ്ബാസിയ മേഖലയിൽ നിന്നുള്ള രാജൻ ലോപ്പസ് "കർഷക പ്രതിഭ" (രണ്ടാം സ്ഥാനം) പുരസ്‌കാരവും, അബ്ബാസിയ മേഖലയിൽ നിന്നുള്ള അൻസൺ പത്രോസ് "കർഷക മിത്ര" (മൂന്നാം സ്ഥാനം) പുരസ്‌കാരവും,കൂടാതെ കല കുവൈറ്റിന്റെ 4 മേഖലകളിൽ നിന്നായി 19 പേർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. അഞ്ഞൂറോളം മത്സരാർഥികൾ നവംബർ മുതൽ മാർച്ച് വരെ ഉള്ള അഞ്ച് മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്.