Trending

News Details

കല കുവൈറ്റ്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 23/04/2022
  • 563 Views

കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ മേഖലാ കമ്മിറ്റിയുടെയും സാമൂഹിക വിഭാഗത്തിന്റെയും നേതൃത്വത്തിൽ അബുഹലിഫ കല സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അബുഹലിഫ മേഖലാ പ്രസിഡൻറ് വിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ഷൈമേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ സജി, സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പിജി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കലയുടെ ട്രഷറർ അജ്നാസ് മുഹമ്മദ്‌, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി, മീഡിയ സെക്രട്ടറി ശ്രീജിത്ത്‌, കലയുടെ മുൻ ഭാരവാഹി ആർ നാഗനാഥൻ, അബുഹലീഫ മേഖല കമ്മറ്റി അംഗങ്ങൾ, മേഖലയിൽ പ്രവർത്തിക്കുന്ന 12 പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും, മേഖല സാമൂഹിക വിഭാഗം ചാർജ് വഹിക്കുന്ന പ്രജോഷ് നന്ദിയും പറഞ്ഞു.രാവിലെ 8 മണി മുതൽ 2.00 വരെ നടന്ന ക്യാമ്പിൽ ഡോക്ടർ ഫിലിപ്പോസ് ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. 180 ഓളം പേർ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.