Trending

News Details

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സാൽമിയ മേഖല പഠനോത്സവ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും' കുട്ടികൾക്കായ് " കഥ പറയാം കൂട്ടുകാരോടൊത്ത് " എന്ന പരിപാടിയും സംഘടിപ്പിച്ചു.

  • 24/04/2022
  • 413 Views

കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് . മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ - കല കുവൈറ്റ് മേഖല - സാൽമിയ മേഖല പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും' കുട്ടികൾക്കായ് " കഥ പറയാം കൂട്ടുകാരോടൊത്ത് " എന്ന പരിപാടിയും സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കല സാൽമിയ മേഖലാ സെക്രട്ടറി റിച്ചി കെ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ആക്റ്റിംങ്ങ് പ്രസിഡന്റ് ശൈമേഷ് ഉത്ഘാടനം നിർവഹിച്ചു . മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ മെമ്പർ പ്രൊഫസർ അനിൽകുമാർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശസ്ത ബ്ലോഗറും , മധുരം വില്ലേജ് സ്കൂളിന്റെ സ്ഥാപകയുമായ ലീന ഒളപ്പമണ്ണ, റസ്ക്കിൻ ബോൺഡിന്റെ "ദ ബ്ലൂ അമ്പ്രല്ല " എന്ന കഥ വളരെ മനോഹരമായ് അവതരിപ്പിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ സ്വാഗതവും,മാതൃഭാഷ സാൽമിയ മേഖല കൺവീനർ ഷാജു സി.ടി. നന്ദിയും പറഞ്ഞു.കല ജനറൽ സെക്രട്ടറി ജെ. സജി , ട്രഷർ അജ്നാസ് മുഹമ്മദ്‌, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ എന്നിവർ സന്നിഹിതരായിന്നു