Trending

News Details

മൊബൈൽ ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.

  • 29/04/2022
  • 851 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ അബുഹലിഫ ബി യൂണിറ്റ് സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അബുഹലിഫ അലിയ സൗത്ത് യൂണിറ്റിലെ ശരത്ത് ആർ കെ പിള്ള ഒന്നാം സ്ഥാനവും അബുഹലിഫ ബി യൂണിറ്റിലെ വിഷ്ണു ചന്ദ്രൻ രണ്ടാം സ്ഥാനവും മെഹബുള സി യൂണിറ്റിലെ സനൂപ് കടുമത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ഓളം എൻട്രികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്‌. ഇവർക്കുള്ള സമ്മാനദാനം യൂണിറ്റ്‌ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച്‌ നടക്കുമെന്ന് യൂണിറ്റ്‌ ഭാരവാഹികൾ അറിയിച്ചു