Trending

News Details

''നീലാംബരി'' സംഗീത പരിപാടി സംഘടിപ്പിച്ചു

  • 29/04/2022
  • 914 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ E,അബ്ബാസിയ K യൂണിറ്റുകൾ സംയുക്തമായി "നീലാംബരി" സംഗീത പരിപാടി സംഘടിപ്പിച്ചു. ഏപ്രിൽ 28 വൈകുന്നേരം 7.30ന് അബ്ബാസിയ കലാസെന്ററിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ E യൂണിറ്റ് കൺവീനർ മുകേഷ് കാരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ഷൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, മേഖല സെക്രട്ടറി ഹരിരാജ്, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം നിഷാന്ത് ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രവീൺ, മേഖല പ്രസിഡണ്ട് തോമസ് വർഗീസ്, മേഖല എക്സിക്യൂട്ടീവ് അംഗം ഷിബു സർഗ്ഗം എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. അബ്ബാസിയ K യുണിറ്റ് കൺവീനർ കൃഷ്‌ണകുമാർ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ ഷാജൻ കുനിയിൽ നന്ദിയും പറഞ്ഞു. ബിജു തിക്കോടിയും സംഘവും അവതരിപ്പിച്ച "നീലാംബരി", ഗാനങ്ങളുടെ ആലാപന മികവ് കൊണ്ടും ഓർക്കസ്ട്ര ടീമിൻറെ മികച്ച പിന്തുണ കൊണ്ടും നല്ല നിലവാരം പുലർത്തി.