Trending

News Details

പി.സി ജോർജിന്റെ പ്രസ്താവന വിഷലിപ്തം, സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ജാഗരൂകരാവുക, കല കുവൈറ്റ്

  • 01/05/2022
  • 501 Views


കുവൈറ്റ് സിറ്റി. തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തിൽ വച്ച് പി.സി ജോർജ്ജ് നടത്തിയ വിദ്വേഷപ്രസംഗത്തെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അപലപിച്ചു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം നടത്തിയിരിക്കുന്നത് , വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതും ബോധപൂർവ്വമായ ക്രിമിനൽ പ്രവൃത്തിയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്തത് ഇത്തരം വർഗ്ഗീയ വാദികൾക്കെതിരെ ശക്ത മായ നിലപാട് സ്വീകരിക്കുകയും നടപടിയെടുക്കുകയും ചെയ്ത സംസ്ഥാന സർക്കാറിന്റെ ഇടപെടൽ മാതൃകാപരമാണ്. ഇത് പി സി ജോർജ്ജിനും ജോർജ്ജിനെപ്പോലുള്ള വർഗ്ഗീയവാദികൾക്കും സംഘപരിവാർ ശക്തികൾക്കുമെതിരെയുമുള്ള കൃത്യമായ സന്ദേശവും താക്കീതുമാണെന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമുദായമൈത്രിയും സാഹോദര്യവും നിലനിർത്താൻ കേരള സമൂഹം മുന്നിട്ടിറങ്ങണമെന്നും വിഷലിപ്തമായ ഇത്തരക്കാരുടെ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പത്ര കുറിപ്പിലൂടെ കല കുവൈറ്റ് ആക്ടിങ് പ്രസിഡണ്ട് ശൈമേഷ് .കെ, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ അഭിപ്രായപ്പെട്ടു.