Trending

News Details

"മധുരിക്കും ഓർമ്മകളേ" - കല കുവൈറ്റ്, നാടക ഗാന മത്സരം സംഘടിപ്പിച്ചു

  • 06/05/2022
  • 530 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഗൾഫ് മലയാളികൾക്കായി "മധുരിക്കും ഓർമ്മകളേ" എന്ന പേരിൽ നാടക ഗാന മത്സരം സംഘടിപ്പിച്ചു. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിരണ്ടോളം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടി കുവൈറ്റിലെ പ്രശസ്ത നാടകപ്രവർത്തകനും, അഭിനേതാവുമായ ബാബു ചാക്കോള ഉദ്‌ഘാടനം ചെയ്തു. കല സെന്റർ അബ്ബാസിയയിൽ വെച്ച് നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡണ്ട് ശൈമേഷ്.കെ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി സിന്ധു ദേവി രമേശ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതവും , കലാവിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് നന്ദിയും പറഞ്ഞു. കല ട്രഷറർ അജ്നാസ് മുഹമ്മദ്, അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌ എന്നിവർ സന്നിഹിതരായിരുന്നു. മത്സരാർത്ഥികൾ കുവൈറ്റ്, സൗദി, ബഹ്‌റൈൻ, UAE, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നും സൂം പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി പങ്കെടുത്തു, മത്സരാനന്തരം ജഡ്ജസ് വിജയികളെ പ്രഖ്യാപിച്ചു. യു എ ഇ യിൽ നിന്നുമുള്ള മത്സരാർത്ഥി നികേഷ് കെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ കുവൈറ്റിൽ നിന്നും പങ്കെടുത്ത രാജേന്ദ്രൻ എം.കെ, ഖത്തറിൽ നിന്നും പങ്കെടുത്ത നിധീഷ് പുല്ലായികൊടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ അർഹരായി . ഖത്തറിൽ നിന്നുതന്നെയുള്ള കൃഷ്ണകുമാർ എൻ പ്രോത്സാഹന സമ്മാനം നേടി. മത്സരത്തിന്റെ അവതരികയായി ഷിനി റോബർട്ട് പ്രവർത്തിച്ചു.