Trending

News Details

കല കുവൈറ്റ് മംഗഫ് ഈസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

  • 08/05/2022
  • 662 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് ഈസ്റ്റ് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ 'ലൈലത്തുൽ ജമീൽ' എന്ന പേരിൽ നടന്ന പരിപാടിയിൽ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി. ഇന്ത്യ- കുവൈറ്റ് ബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കല കുവൈറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ഷൈമേഷ്, ജനറൽ സെക്രട്ടറി ജെ സജി, ട്രഷറർ അജ്നാസ് മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു.പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് അംഗങ്ങളായ ശശാങ്കൻ, സിന്ധു ശശാങ്കൻ എന്നിവർക്കുള്ള ഉപഹാരം ജനറൽ സെക്രട്ടറി ജെ. സജി കൈമാറി.പരിപാടികൾക്ക് യൂണിറ്റ് കൺവീനർ ഷാനി വിജയൻ, യൂണിറ്റ് അംഗങ്ങളായ ഷെറിൻഷാജു, ലിജ, ബിപിൻ, പ്രശാന്തി ബിജോയ്‌ എന്നിവർ നേതൃത്വം നൽകി.