Trending

News Details

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു.

  • 13/05/2022
  • 877 Views


കുവൈറ്റ് സിറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ വിയോഗത്തില് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. യു.എ.ഇ.ലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില് ആദ്ദേഹം പുലര്ത്തിയ കരുതല് എക്കാലവും ഓര്മ്മിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി.അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന്റെ വിയോഗം, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില് പങ്കു ചേരുന്നതായി കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡണ്ട് ശൈമേഷ് കെ , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.