Trending

News Details

വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ്‌ സജിത സ്കറിയക്കു യാത്ര അയപ്പ് നൽകി.

  • 30/05/2022
  • 1686 Views


കുവൈറ്റിലെ വനിതകളുടെപൊതു കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്‌ സ്ഥാപക അംഗവും നിലവിലെ പ്രസിഡന്റും,പ്രഥമ പ്രസിഡന്റുമായിരുന്ന സജിത സ്കറിയക്കും, സ്കറിയ ജോണിനും യാത്ര അയപ്പ് നൽകി.വൈസ് പ്രസിഡന്റ്‌ അമീന അജ്നാസ് അധ്യക്ഷയായ യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിന്ദു ദിലീപ്, ഷിനി റോബർട്ട്‌ എന്നിവർ യാത്ര അയപ്പ് ഏറ്റു വാങ്ങുന്നവരെ പറ്റിയുള്ള കുറിപ്പുകൾ അവതരിപ്പിക്കുകയും ചെയ്തു..അഡ്വൈസറി ബോർഡ്‌ അംഗം ടി. വി ഹിക്മത്,കലാകുവൈറ്റ് ആക്ടിങ് പ്രസിഡന്റ്‌ ഷൈമേഷ്, പി.പി.എഫ് ജനറൽ സെക്രട്ടറി ഷേർലി ശശിരാജൻ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് കൺവീനഴ്സ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കുക ഉണ്ടായി.വനിതാവേദി കുവൈറ്റ്‌ സജിത സ്കറിയക്കും, സ്കറിയ ജോണിനും സ്നേഹോപഹാരം നൽകുകയും, കലാകാരികൂടി കൂടിയായ സജിത സ്കറിയക്കുള്ള ആദരസൂചകമായി നിരവധി ഗാനമാലികകൾ കോർത്തിണക്കിയ അംഗങ്ങളുടെ നൃത്താവിഷ്കാരവും, ഗാനാവിഷ്കാരവും, സ്നേഹ വിരുന്നും, യാത്രയയപ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.ട്രെഷറർ അഞ്ജന സജി നന്ദി അർപ്പിക്കുക ഉണ്ടായി. പരിപാടി നിയന്ത്രിച്ചത് കേന്ദ്ര കമ്മിറ്റി അംഗം ഷെറിൻ ഷാജു ആയിരുന്നു.