Trending

News Details

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനം- പുതിയ ഭാരവാഹികൾ

  • 19/07/2021
  • 1138 Views


മൈഥിലി ശിവരാമൻ നഗറിൽ നടന്ന വനിതാ വേദി കുവൈറ്റ് കേന്ദ്ര
സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ മീഡിയയിൽ ചേർന്ന സമ്മേളനത്തിൽ കുവൈത്തിലെ വിവിധ വനിതാ വേദി യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം പ്രസിഡന്റായി സജിത സ്കറിയയെയും, ജനറൽ സെക്രട്ടറിയായി ആശാ ബാലകൃഷ്ണനെയും, ട്രഷറർ ആയി അഞ്ജന സജിയെയും തിരഞ്ഞെടുത്തു. അമീന അജ്നാസ് (വൈസ്പ്രസിഡന്റ് ), പ്രസീത ജിതിൻ (ജോയിന്റ് സെക്രട്ടറി )എന്നിവരെ സഹഭാരവാഹികളായും, ഓഡിറ്റർ ആയി ദേവിസുഭാഷും പ്രവർത്തിക്കും. രമ അജിത്,ഷെറിൻ ഷാജു, ശുഭ ഷൈൻ, ഷിനി റോബർട്ട്‌, അജിത അനിൽകുമാർ, സുമതി ബാബു, വത്സ സാം, ബിന്ദു ദിലീപ് ,മിനർവ രമേശ്‌, ദിപിസുനിൽ, കവിത അനൂപ്, ജിജി രമേശ്‌, സൗമ്യ വിഷ്ണു, അനിജ ജിജു, ബിന്ദുജ കെ. വി, സ്വപ്ന ജോർജ്,രാജലക്ഷ്മി ഷൈമേഷ്, സുനിത സോമരാജ് എന്നിവരാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.