Trending

News Details

കല കുവൈറ്റ്‌ സാൽമിയ മേഖല "വീണ്ടും ഒരു പാട്ടു കാലം" സംഗീത വിരുന്ന് സംഘടിപ്പിച്ചു.

  • 17/05/2022
  • 494 Views


കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ സാൽമിയ മേഖല "വീണ്ടും ഒരു പാട്ടു കാലം" സംഗീത വിരുന്ന് റിഗ്ഗയ്‌ സിംഫണി ഹാളിൽ സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ മേഖല സെക്രട്ടറി റിച്ചി കെ. ജോർജ് സ്വാഗതം ആശംസിച്ചു, കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ശൈമേഷ് ഉദ്ഘാടനം നിർവഹിച്ചു, ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ അജ്നാസ് മുഹമ്മദ്, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ജനറൽ കൺവീനർ രാജു ചാലിൽ നന്ദി പറഞ്ഞ ചടങ്ങിൽ സാൽമിയ മേഖലയിലെ തെരഞ്ഞെടുക്കപെട്ട ഗായകർ അവതരിപ്പിച്ച ഗാനങ്ങൾക്കു ശേഷം കുവൈറ്റിലെ അനുഗ്രഹിത ഗായകർ ബിജു തിക്കൊടിയുടെയും, റാഫി കല്ലായിയുടെയും നേതൃത്വത്തിൽ സംഗീത വിരുന്ന് നടന്നു . തുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിഗയ്‌ യൂണിറ്റ് അംഗം സബിത വലിയത്തിന് മേഖല സെക്രട്ടറി ഉപഹാരം കൈമാറി. ലോക കേരള സഭ അംഗം ആർ. നാഗ നാഥൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ മേഖല ഭാരവാഹികൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. അഞ്ജന സജി അവതാരികയായ പരിപാടിക്ക്
സ്വാഗത സംഘ ഭാരവാഹികളായ രാജു ചാലിൽ, അൻസാരി, രമേശ് കണ്ണപുരം, ഗിരീഷ്, ബെന്നി, നൗഷാദ് മലയാലപുഴ , മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.