Trending

News Details

കല കുവൈറ്റ്‌ - കുടുംബസംഗമം സംഘടിപ്പിച്ചു.

  • 17/05/2022
  • 535 Views


കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ ഫർവാനിയയിലെ അഞ്ച് യൂണിറ്റുകൾ സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചു. ഫർവാനിയയിലെ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 200 ഓളം അംഗങ്ങൾ പങ്കെടുത്തു. കല കുവൈറ്റ്‌ ഫർവാനിയ സെൻട്രൽ യൂണിറ്റ് കൺവീനർ രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി പരിപാടി ഉദ്ഘാടനം ചെയ്തു, ആക്ടിംഗ് പ്രസിഡൻ്റ് ശൈമേഷ് , ട്രഷറർ അജ്‌നാസ് മുഹമ്മദ്, അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്, മേഖല പ്രസിഡൻ്റ് തോമസ് വർഗീസ്, കേന്ദ്ര കമ്മിറ്റി അംഗം ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫർവാനിയ സൗത്ത് യൂണിറ്റ് കൺവീനർ റിയാസ് സ്വാഗതവും കുടുംബസംഗമം പരിപാടിയുടെ ജനറൽ കൺവീനർ ഹാപ്പി അമൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഫർവാനിയയിലെ അഞ്ച് യൂണിറ്റുകളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.