സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സ്വീകരണം നൽകി.
കുവൈറ്റ് സിറ്റി: കല കുവൈറ്റ് മെഗാ പ്രോഗ്രാം മേഘമൽഹാർ 2025ൽ പങ്കെടുക്കുവാൻ കുവൈറ്റിൽ എത്തിചേർന്ന കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന് കുവൈത്ത് എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. ഇന്ന് വൈകുന്നേരം മൻസൂരിയ അൽ അറബി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ അതിഥിയായി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പങ്കെടുക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.