Trending

News Details

കുവൈറ്റിലെ പൊതുസമൂഹത്തിന് വേണ്ടി കല കുവൈറ്റ്‌ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

  • 20/05/2022
  • 518 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് പൊതുസമൂഹത്തിലെ മലയാളികളുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,മെയ്‌ 30 - 2022ന് മുന്നേ സൃഷ്ടികൾ kalakuwaitsahithyam@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് 94148812, അബ്ബാസിയ -97102557, സാൽ‌മിയ – 94493263, അബു ഹലീഫ-65170764, ഫഹാഹീൽ -51317366 എന്നി നമ്പറിൽ ബന്ധപ്പെടുക.
നിബന്ധനകൾ
1 ) ലേഖനം – വിഷയം (" വർത്തമാനകാലത്തെ സാംസ്കാരിക പ്രതിരോധം " – പരമാവധി 5
പുറം കവിയരുത്.
2 )കവിത രചന - 24 വരികൾ കവിയരുത്.
3 ) ചെറുകഥ – 3 പുറം കവിയരുത് (കഥ, കവിത എന്നിവയ്ക്ക് പ്രത്യേകം വിഷയമില്ല )
4 ) രചനകൾ മൗലികമായിരിക്കണം.
5 ) മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം
രചനകൾക്കൊപ്പം അയക്കണം.
6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത്
പി.ഡി.എഫിൽ ആക്കിയതോ e-mail ലൂടെ അയക്കണം.
7) ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുന്നു.
*മത്സര ഫലങ്ങളിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും