പ്രശസ്ത നാടക- ചലച്ചിത്ര നടൻ പ്രമോദ് വെളിയനാട് കല കുവൈറ്റ് ഓഫീസ് സന്ദർശിച്ചു.
                            
                            കുവൈറ്റ് സിറ്റി:- കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ- കല കുവൈറ്റ് അബ്ബാസിയ ഓഫീസ് പ്രശസ്ത നാടക- സിനിമ നടൻ ശ്രീ. പ്രമോദ് വെളിയനാട് സന്ദർശിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അദ്ദേഹത്തെ അംഗങ്ങൾക്കായി പരിചയപ്പെടുത്തി. 
വൈസ് പ്രസിഡന്റ് പി വി പ്രവീൺ, അബ്ബാസിയ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്ത് എന്നിവർ സന്നിഹിതരായിരുന്നു. 
അബ്ബാസിയ മേഖല സെക്രട്ടറി പി.പി സജീവൻ നന്ദി പ്രകാശിപ്പിച്ചു.