Trending

News Details

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • 21/09/2025
  • 162 Views

കുവൈറ്റ് സിറ്റി: രക്തദാനം മഹാദാനം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് കുവൈറ്റ് പ്രവാസി സമൂഹത്തിൽ ബോധവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കല കുവൈറ്റ്‌ പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജനറൽ‌ സെക്രട്ടറി ടി. വി. ഹിക്മത് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രവീൺ പി വി, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
അദാന് ഹോസ്പിറ്റല് ബ്ലഡ് ബാങ്കില് വെച്ച് നടന്ന രക്തദാന ക്യാമ്പില്, നാല് മേഖലകളിൽ നിന്നുമായി 150 തോളം പ്രവർത്തകർ പങ്കെടുത്തു.
സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി പറഞ്ഞു.