മാതൃഭാഷ അധ്യാപകർക്കുള്ള മലയാളം മിഷന്റെ ഐഡി കാർഡുകൾ വിതരണം ചെയ്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പദ്ധതിയുടെ ഭാഗമായി കുവൈറ്റിലെ നാല് മേഖലകളിലായി പ്രവർത്തിച്ചുവരുന്ന മലയാളം അധ്യാപകർക്കുള്ള മലയാളം മിഷന്റെ ഐഡി കാർഡുകൾ വിതരണം ചെയ്തു.
അബ്ബാസിയ മേഖലയിൽ, ബാലവേദി അബ്ബാസിയ മേഖല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വച്ച് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബോബൻ ജോർജ് അധ്യാപകർക്ക് ഐഡികൾ കൈമാറി. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി , അബ്ബാസിയ മേഖല കമ്മിറ്റി അംഗം ബിജു ജോസ്, മാതൃഭാഷ അബ്ബാസിയ മേഖല കൺവീനർ സുരേഷ് ചാലിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അബുഹലിഫ മേഖലയിലെ അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡുകൾ കല കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വച്ച് അബുഹലിഫ മേഖല ആക്ടിങ്ങ് സെക്രട്ടറി ശങ്കർ റാം, മേഖല മാതൃഭാഷ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ട്രഷറർ പി ബി സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ പി വി, മേഖല പ്രസിഡന്റ് ജോബിൻ ജോൺ, മാതൃഭാഷ മേഖല സമിതി കൺവീനർ ഗായത്രി, മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫഹാഹീൽ മേഖലയിൽ, മംഗഫ് കല സെന്ററിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ വച്ച് മാതൃഭാഷ അധ്യാപകർക്കുള്ള ഐഡി കാർഡ് വിതരണം നടത്തി. മാതൃഭാഷാ അധ്യാപകരായ മധു വി, പിയൂഷ് ശങ്കർ, ധനീഷ ജോണി, ഷാജു ചെർപനത് എന്നിവർക്ക് മാതൃഭാഷ കേന്ദ്ര സമിതി അംഗങ്ങളായ സജീവ് മാന്താനം, അജിത്ത് പോൾ, മഞ്ജു, മേഖലാ മാതൃഭാഷാ കൺവീനർ ശ്രീരാജ് എന്നിവർ ചേർന്ന് കൈമാറി.