ബാലവേദി കുവൈറ്റിന് പുതിയ ക്ലബ്ബുകൾ "പഞ്ചമി", "കബനി".
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് അബുഹലിഫ മേഖലയിൽ "പഞ്ചമി", "കബനി" എന്നീ പേരിൽ രണ്ട് പുതിയ ക്ലബ്ബുകൾ കൂടി രൂപീകരിച്ചു. മെഹബുള്ള ബ്ലോക്ക് 3 ൽ മേഖലയിലെ പതിനൊന്നാമത്തെ ക്ലബ്ബായി രൂപീകരിച്ച പഞ്ചമി ക്ലബ്ബ് ബാലവേദി അബുഹലിഫ മേഖല വൈസ് പ്രസിഡന്റ് ജുവാന തെരെസ് ജിനോയുടെ അധ്യക്ഷതയിൽ ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷധികാരി സമിതി കോർഡിനേറ്റർ ശങ്കർ റാം ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി കുവൈറ്റ് അബുഹലിഫ മേഖല രക്ഷാധികാരി കോർഡിനേറ്റർ അജിത് വർഗീസ് ക്ലബ്ബിന്റെ പേരും, ഭാരവാഹികളുടെ പേര് നിർദ്ദേശം രക്ഷാധികാരി സമിതി മേഖല കൺവീനർ നിമ്യ ഗോപിനാഥ് എന്നിവർ അവതരിപ്പിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, ബാലവേദി കേന്ദ്ര രക്ഷാധികാരി അംഗങ്ങളായ അനീഷ് മണിയൻ, മണിക്കുട്ടൻ, മാതൃഭാഷ സമിതി മേഖല കൺവീനർ ഗായത്രി തുടങ്ങിയവർ സംസാരിച്ചു. ബാലവേദി മേഖല ജോയിന്റ് സെക്രട്ടറി കെവിൻ റാംനാഥ് സ്വാഗതം ആശംസിച്ച യോഗത്തിന് ക്ലബ്ബിന്റെ സെക്രട്ടറി സാറ ലിറ്റോ നന്ദി അറിയിച്ചു.
പഞ്ചമി ക്ലബ്ബിന്റെ ഭാരവാഹികൾ -
പ്രസിഡന്റ്: ഉത്തര രാജേഷ്
സെക്രട്ടറി: സാറ ലിറ്റോ
വൈസ് പ്രസിഡന്റ്: അൽഫ ജോസ്ലു
ജോയിന്റ് സെക്രട്ടറി: അലിയ ഫാത്തിമ
അബുഹലിഫ ബ്ലോക്ക് 2 ൽ മേഖലയിലെ പന്ത്രണ്ടാമത്തെ ക്ലബ്ബായി രൂപീകരിച്ച കബനി ക്ലബ്ബ് ബാലവേദി അബുഹലിഫ മേഖല വൈസ് പ്രസിഡന്റ് ജുവാന തെരേസ് ജിനോയ് യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം മണിക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി കോർഡിനേറ്റർ ശങ്കർ റാം, രക്ഷാധികാരി സമിതി അംഗം അനീഷ് മണിയൻ, കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, മേഖല പ്രസിഡന്റ് ജോബിൻ ജോൺ, മേഖല മാതൃഭാഷസമിതി കൺവീനർ ഗായത്രി എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ പേര് നിർദേശം ബാലവേദി രക്ഷാധികാരി സമിതി മേഖല കോഡിനേറ്റർ അജിത് വർഗീസും ഭാരവാഹികളുടെ നിർദേശം ബാലവേദി രക്ഷാധികാരി മേഖല സമിതി കൺവീനർ നിമ്യ ഗോപിനാഥും അവതരിപ്പിച്ചു. ബാലവേദി അബുഹലിഫ മേഖല ജോയിന്റ് സെക്രട്ടറി കെവിൻ റാം നാഥ് സ്വാഗതം പറഞ്ഞ യോഗത്തിന് ക്ലബ്ബ് സെക്രട്ടറി നേഹ എബ്രഹാം നന്ദി അറിയിച്ചു.
കബനി ക്ലബ്ബിന്റെ ഭാരവാഹികൾ -
പ്രസിഡന്റ്: മുഹമ്മദ് ഷഹ്സാൻ
സെക്രട്ടറി: നേഹ എബ്രഹാം
വൈസ് പ്രസിഡന്റ്: കെസിയ
ജോയിന്റ് സെക്രട്ടറി: റയാൻ സ്ക്കറിയ.