“പാട്ട് പൂക്കും കാലം - 2025“ സംഘാടകസമിതി രൂപീകരിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, സാൽമിയ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പാട്ട് പൂക്കും കാലം 2025" സിനിമാറ്റിക് ഗ്രൂപ്പ് സോങ്ങ് മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം സാൽമീയ കല സെന്ററിൽ നടന്നു. മേഖലാ ആക്റ്റിംഗ് പ്രസിഡന്റ് ജോർജ് തൈമണ്ണിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അൻസാരി കടയ്ക്കൽ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് പി വി പ്രവീൺ എന്നിവർ മത്സരത്തെ സംബന്ധിച്ച് വിശദീകരണം നൽകി. കേന്ദ്ര കമ്മിറ്റി അംഗം ജെ സജി ആശംസകളർപ്പിച്ച് സംസാരിച്ചു. 'പാട്ട് പൂക്കും കാലം 2025' സംഘാടക സമിതി കൺവീനറായി റിച്ചി കെ ജോർജ്ജിനെ യോഗം തിരഞ്ഞെടുത്തു.
സാൽമിയ മേഖലാ എക്സിക്യുട്ടീവ് അംഗങ്ങളായ റിജിൻ രാജൻ സ്വാഗതം ആശംസിച്ച യോഗത്തിന് ആബിദ് നന്ദി രേഖപ്പെടുത്തി.