Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

  • 17/08/2025
  • 78 Views

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റ്, അബ്ബാസിയ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മിയുടെ അധ്യക്ഷതയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബോബൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. മഴത്തുള്ളി ക്ലബ് അംഗം ജാനറ്റ് ഡിസൽവ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല ജോയിന്റ് സെക്രട്ടറി ചാരു ലക്ഷ്മി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ബാലവേദി കുവൈറ്റ് സെക്രട്ടറി അഞ്ജലീറ്റ രമേശ്, കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിജു ജോസ്, ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സമിതി കൺവീനർ വിനോയി വിത്സൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദി അറിയിച്ചു. തുടർന്ന് ബാലവേദി കുട്ടികൾക്കായി പ്രച്ഛന്നവേഷം, ദേശഭക്തിഗാനം, പ്രസംഗം എന്നീ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. കല കുവൈറ്റ് കേന്ദ്ര ഭാരവാഹികൾ, ബാലവേദി കേന്ദ്ര-മേഖല സമിതി അംഗങ്ങൾ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മാതൃഭാഷ അദ്ധ്യാപകർക്കുള്ള ഐഡി കാർഡുകൾ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബോബൻ ജോർജ് വിതരണം ചെയ്തു.
മേഖലയിലെ ബാലവേദി ക്ലബ്ബുകളിൽനിന്നും മാതൃഭാഷ ക്ലാസുകളിൽ നിന്നുമായി കുട്ടികളും മാതാപിതാക്കളുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.