Trending

News Details

ബാലവേദി കുവൈറ്റ് അബുഹലീഫ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

  • 17/08/2025
  • 84 Views

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റ്, അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മെഹബുള്ള കല സെന്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ബാലവേദി അബുഹലിഫ മേഖല ജോയിന്റ് സെക്രട്ടറി കെവിൻ രാമനാഥിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫ് ഉദ്‌ഘാടനം ചെയ്തു. മിന്നാമിന്നി ക്ലബ് സെക്രട്ടറി എറിക് സ്വാതന്ത്ര്യദിന സന്ദേശവും, ചാച്ചാ നെഹ്‌റു ക്ലബ് പ്രസിഡന്റ്‌ ആഗ്നെസ് ജോജി ഭരണഘടന ആമുഖവും വായിച്ചു. മഞ്ചാടി ക്ലബ് സെക്രട്ടറി ബ്രസില്ല ബേസിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലവേദി കുവൈറ്റ്‌ പ്രസിഡന്റ് ബ്രയാൻ ബേസിൽ, കേന്ദ്ര കോർഡിനേറ്റർ ശങ്കർ റാം, കല കുവൈറ്റ്‌ ട്രഷറർ പി ബി സുരേഷ്, ബാലവേദി അബുഹലിഫ മേഖല കൺവീനർ നിമ്യ ഗോപിനാഥ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാരി സമിതിയംഗം അനീഷ് മണിയൻ, കല കുവൈറ്റ്‌ അബുഹലിഫ മേഖല പ്രസിഡന്റ് ജോബിൻ ജോൺ, രക്ഷാധികാരി സമിതി മേഖല കോർഡിനേറ്റർ അജിത് വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി എബെൽ അജി സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് ജുവാന തെരസ് നന്ദി അറിയിച്ചു.
ബാലവേദി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനത്തോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് പ്രച്ഛന്നവേഷം,ടാബ്ലോ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
ടാബ്ലോ മത്സരത്തിൽ അർഫജ് ക്ലബ്‌ ഒന്നാം സ്ഥാനവും, റൂബീസ് ക്ലബ്‌ രണ്ടാം സ്ഥാനവും, സ്പാർക്ക് ക്ലബ്‌ മൂന്നാം സ്ഥാനവും നേടി. ഫാൻസി ഡ്രസ്സ്‌ കിന്റർഗാർട്ടൻ വിഭാഗത്തിൽ അമീന ഒന്നാം സ്ഥാനവും, നീരവ് സന്തോഷ്‌ രണ്ടാം സ്ഥാനവും, അരുന്ധതി അരുൺ മൂന്നാം സ്ഥാനവും നേടിയപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ അഹ്‌മദ്‌ ഒന്നാം സ്ഥാനവും, ഷേസ രണ്ടാം സ്ഥാനവും, സാറ മൂന്നാം സ്ഥാനവും നേടി. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ബാലവേദി ക്ലബ്ബുകളിൽനിന്നും മാതൃഭാഷ ക്ലാസുകളിൽ നിന്നും നൂറ്റി എൺപതിലധികം കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറ്റിനാൽപ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.