Trending

News Details

ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

  • 17/08/2025
  • 83 Views

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റ്, ഫഹഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മംഗഫ് കല സെന്ററിൽ ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് കീർത്തന ഷാനിയുടെ അധ്യക്ഷതയിൽ മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ അനിൽകുമാർ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. മഴവില്ല് ബാലവേദി ക്ലബ്ബ് പ്രസിഡൻറ് നിവേദ് സതീഷ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. മലർവാടി ക്ലബ്ബ് അംഗം കാർത്തിക ഷാനി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല കുവൈറ്റ് വൈസ് പ്രസിഡൻറ് പ്രവീൺ പി വി, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുധാകരൻ ടി ആർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡൻറ് അരവിന്ദ് കൃഷ്ണൻകുട്ടി, ബാലവേദി ഫഹാഹീൽ മേഖല രക്ഷാധികാരി കൺവീനർ വിജയകുമാർ, മേഖലാ കോർഡിനേറ്റർ ജിനു മക്കട തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ബാലവേദി ഫഹാഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി ആദിനാദ് ബിനു സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി വൈഗ വിപിൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് ചാച്ചാജി ക്ലബ്ബ് അംഗം ശിവാനി എസ് പിള്ള ഭരണഘടനയുടെ ആമുഖം വായിക്കുകയും പി പി എഫ് മുൻ ജനറൽ സെക്രട്ടറി ഷേർളി ശശി രാജൻ ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഭരണഘടന വിഷയമാക്കി ആദിനാഥ് ബിനു തയ്യാറാക്കിയ 10 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്വിസ് സംഘടിപ്പിച്ചു. അതിന് ശേഷം പ്രസംഗം, പ്രച്ഛന്നവേഷം, ടാബ്ലോ എന്നീ ഇനങ്ങളിലായി മത്സരങ്ങളും ദേശഭക്തിഗാന ആലാപനവും അരങ്ങേറി. കല കുവൈറ്റ് കേന്ദ്ര-മേഖല കമ്മിറ്റിയംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ബാലവേദി ക്ലബ്ബുകളിൽനിന്നും മാതൃഭാഷ ക്ലാസുകളിൽ നിന്നും നൂറു കണക്കിന് കുട്ടികളും രക്ഷിതാക്കളും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.