കല കുവൈറ്റ് മെഹബുള്ള എ, മെഹബുള്ള ബി യൂണിറ്റുകൾ സംയുക്തമായി പഞ്ചവർണ്ണക്കിളി- നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.
കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹബുള്ള എ, മെഹബുള്ള ബി യൂണിറ്റുകൾ സംയുക്തമായി പഞ്ചവർണ്ണക്കിളി എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. അബുഹലിഫ കല സെന്ററിൽ വച്ച് സ്വാഗതസംഘം കൺവീനർ വിജേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, മീഡിയ സെക്രട്ടറി ശ്രീജിത്ത്, മേഖല സെക്രട്ടറി ഷൈജു ജോസ്,മേഖലാ പ്രസിഡന്റ് വിജുമോൻ,മേഖല കമ്മിറ്റി അംഗങ്ങളായ മണിക്കുട്ടൻ,അജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഹബുള്ള ബി യൂണിറ്റ് കൺവീനർ അസ്‌കർ സ്വാഗതവും,മെഹബുള്ള എ യൂണിറ്റ് കൺവീനർ സുരേഷ് നന്ദിയും പറഞ്ഞു.
അബുഹലീഫ മേഖലയിലെ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ സിംഗിൾസ് വിഭാഗത്തിൽ മെഹബുള്ള എ യൂണിറ്റിലെ അഖിൽ ഒന്നാം സ്ഥാനവും, അബുഹലിഫ ഇ യൂണിറ്റിലെ വിഷ്ണു സുരേന്ദ്രൻ രണ്ടാം സ്ഥാനവും, അബുഹലിഫ ബി യൂണിറ്റിലെ ഷജർ മൂന്നാം സമ്മാനവും നേടി. ഗ്രൂപ്പ് വിഭാഗത്തിൽ അബുഹലിഫ ഇ യൂണിറ്റ് ടീം ഒന്നാം സ്ഥാനവും, അബുഹലിഫ ബി യൂണിറ്റ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനവിതരണം കല കുവൈറ്റ് കേന്ദ്ര-മേഖല ഭാരവാഹികൾ നടത്തി. പരിപാടിയുടെ വിധികർത്താക്കളായി ജിബീഷ്, സുനിൽരാജ് എന്നിവർ പ്രവർത്തിച്ചു. വിജേഷ്,കെ സി രാധാകൃഷ്ണൻ, ഗഫൂർ,നസീർ,എബിൻ, ആഷിക്, ജിജേഷ്, സിബിജോൺ,ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികളുടെ പാട്ടുകളും പരിപാടിക്ക് ആവേശമായി.