"ലയതരംഗം" തനത് പരിപാടി സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ അബ്ബാസിയ സി, അബ്ബാസിയ സൗത്ത് യൂണിറ്റുകൾ ചേർന്ന് "ലയതരംഗം" തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ സൗത്ത് കൺവീനർ പ്രദീഷിൻറെ അധ്യക്ഷതയിൽ അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, കേന്ദ്ര കമ്മറ്റി അംഗം തോമസ് വർഗീസ്, അബ്ബാസിയ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്ത്, ബാലവേദി മേഖല വൈസ്. പ്രസിഡന്റ് ആദിൽ റിജേഷ് മാത്യു, മേഖല എക്സിക്യൂട്ടീവ് അംഗം ദൃപക് സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം രാജേഷ് ശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ റോബർട്ട് നന്ദി പ്രകാശിപ്പിച്ചു.