Trending

News Details

കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ കലാജാഥ ' വേനൽ തുമ്പികൾ' പര്യടനം പൂർത്തിയായി.

  • 10/08/2025
  • 77 Views

കുവൈറ്റ് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽ തുമ്പികൾ – കലാജാഥ 2025യുടെ നാലു മേഖലകളിലൂടെയുള്ള പര്യടനം സമാപിച്ചു. കുട്ടികൾ മുതൽ മുതിർന്നവരടക്കം എഴുപതിലധികം കലാകാരന്മാർ പങ്കെടുത്ത ഒന്നരമണിക്കൂർ നീണ്ട കലാവിരുന്ന് പ്രവാസി മലയാളികൾക്ക് അപൂർവ സാംസ്കാരിക അനുഭവമായി. നിയമസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് നവോത്ഥാനകാലത്തിന്റെ മഹത്വം വരെയുളള അറിവുകളും അനുഭവങ്ങളും പങ്കുവെച്ച കലാജാഥ, ഒരു മാസം നീണ്ട പരിശ്രമവും പരിശീലനവും കൊണ്ടാണ് രൂപം കൊണ്ടത്.
ആഗസ്റ്റ് 7-ന് അബുഹലീഫ മേഖല മംഗഫ് കലാ സെന്ററിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ മേഖലാ പ്രസിഡണ്ട് ജോബിൻ ജോൺ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ജെ. സജി, മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ വിനോദ് കെ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖലാ സെക്രട്ടറി സന്തോഷ് കെ.ജി സ്വാഗതവും, മാതൃഭാഷ മേഖലാ സമിതി കൺവീനർ ഗായത്രി നന്ദിയും രേഖപ്പെടുത്തി.
ആഗസ്റ്റ് 8-ന് അബ്ബാസിയ കലാ സെന്ററിൽ നടന്ന സ്വീകരണത്തിൽ മേഖലാ പ്രസിഡണ്ട് കൃഷ്ണ മേലത്ത് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ജെ. സജി ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ വിനോദ് കെ. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖലാ സെക്രട്ടറി സജീവൻ പി.പി സ്വാഗതവും, മാതൃഭാഷ മേഖലാ സമിതി കൺവീനർ സുരേഷ് ചാലിൽ നന്ദിയും അറിയിച്ചു.
അതേ ദിവസം സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ മേഖലാ പ്രസിഡണ്ട് ജോർജ് തൈമണ്ണിൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ആർ. നാഗനാഥൻ ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറിയും മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയുമായ ജെ. സജി, മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ വിനോദ് കെ. ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ട്രഷറർ പി.ബി. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു. മേഖലാ സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതവും, മാതൃഭാഷ മേഖലാ സമിതി ആക്ടിങ് കൺവീനർ മനോജ് മനോഹരൻ നന്ദിയും രേഖപ്പെടുത്തി.
ആഗസ്റ്റ് 9-ന് ഫഹാഹീൽ മേഖല മംഗഫ് കലാ സെന്ററിൽ നടന്ന സമാപന ചടങ്ങിൽ മേഖലാ പ്രസിഡണ്ട് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ജെ. സജി, കലാജാഥ കോ-ഓർഡിനേറ്റർ സജീവ് മാന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖലാ സെക്രട്ടറി സജിൻ മുരളി സ്വാഗതവും, മാതൃഭാഷ മേഖലാ സമിതി കൺവീനർ ശ്രീരാജ് നന്ദിയും രേഖപ്പെടുത്തി.
കലാജാഥയുടെ രചനയും സംവിധാനവും തോമസ് സെൽവൻ നിർവഹിച്ചപ്പോൾ, കോ-ഓർഡിനേറ്ററായി സജീവ് മന്താനവും കല കുവൈറ്റ് സജീവ പ്രവർത്തകരും നേതൃത്വം വഹിച്ചു.