ലൈബ്രറി വികസനത്തിന് പുസ്തകങ്ങൾ നൽകി.
കുവൈറ്റ് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് അബ്ബാസിയ മേഖല കല സെന്ററിൽ പ്രവർത്തിക്കുന്ന ലൈബ്രറി വികസനത്തിനായി പ്രവർത്തകർ പുസ്തകങ്ങൾ കൈമാറി. അബ്ബാസിയ ഡി യൂണിറ്റ് കൺവീനർ സുനിൽ ഗംഗാധരനും ഭാര്യ പ്രീജ സുനിലും ചേർന്ന് കല കുവൈറ്റ് കേന്ദ്ര കമ്മിറ്റിയംഗം ഗോപകുമാറിനും, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം രാജലക്ഷി ശൈമേഷ്, കല കുവൈറ്റ് കേന്ദ്ര കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് എന്നിവർക്ക് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ മേഖല സെക്രട്ടറി പി.പി. സജീവൻ, മേഖല എക്സിക്യൂട്ടീവ് അംഗം സുനീർ അലി എന്നിവർ സന്നിഹിതരായിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ പുസ്തകാസ്വാദനവും ചർച്ചകളും നടത്തിവരുന്നുണ്ട്. കൂടുതൽ അംഗങ്ങൾക്ക് ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിനായി വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി അംഗങ്ങൾ പുസ്തകങ്ങൾ സംഭാവന ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.