Trending

News Details

പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിച്ചു.

  • 09/08/2025
  • 80 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഹ്ബൂള കല സെന്ററിൽവച്ച് പ്രവാസി ക്ഷേമനിധി-നോർക്ക ഐ ഡി രെജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. മേഖല സെക്രട്ടറി സന്തോഷ് കെ ജി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശങ്കർ റാം,മണിക്കുട്ടൻ കോന്നി,മേഖല പ്രസിഡന്റ് ജോബിൻ ജോൺ,മേഖല എക്സിക്യൂട്ടീവ് സുബിൻ എന്നിവർ ക്യാമ്പയിന്‌ നേതൃത്വം നൽകി. മേഖല കമ്മിറ്റി അംഗങ്ങളായ സുധിൻ,രമിത്ത്,ഗോപീകൃഷ്ണൻ,ഷാജി,അനീഷ് മണിയൻ,രജീഷ് മോസ്കോ,ബീന,റിഥിൻ എന്നിവരോടൊപ്പം മിഥുൻ,ജൂബി,സുജീഷ് എന്നിവർ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിച്ചു. എഴുപതിൽ പരം ആളുകൾ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക ഐ.ഡി കാർഡ്, പ്രവാസി ഇൻഷുറൻസ് തുടങ്ങി വിവിധങ്ങളായ പ്രവാസി ക്ഷേമപദ്ധതികളുടെ അംഗത്വം നേടിയെടുത്തു.