Trending

News Details

പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിച്ചു .

  • 25/07/2025
  • 338 Views

കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ -കല കുവൈറ്റ് ഹവല്ലി എ യൂണിറ്റ് പ്രവാസി ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിച്ചു . സാൽമിയ കല സെന്ററിൽ യൂണിറ്റ് പ്രവർത്തക യോഗത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിക്ക് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത ശിവരാമൻ അധ്യക്ഷത വഹിച്ചു . കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗവും പ്രവാസി ക്ഷേമനിധി ചുമതലക്കാരനുമായ ശങ്കർ റാം വിശദീകരണം നൽകി സംസാരിച്ചു .യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അജിത ശിവരാമൻ, മേഖലയിലെ പ്രവാസി ക്ഷേമനിധി പ്രവർത്തകൻ ഷാജി തൃശ്ശൂർ എന്നിവർ റെജിസ്ട്രേഷന് മേൽനോട്ടം വഹിച്ചു . കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി ജെ സജി ,സാൽമിയ മേഖല സെക്രെട്ടറി അൻസാരി കടയ്ക്കൽ , പ്രസിഡന്റ് അബ്‌ദുൾ നിസാർ ,മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗിരീഷ് ,മേഖല കമ്മിറ്റി അംഗം നൗഷാദ് ,യൂണിറ്റ് കൺവീനർ ജിജോ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് പണ്ഡാരി സ്വാഗതം പറഞ്ഞ പരിപാടിക്ക് യൂണിറ്റ് എക്സിക്യൂട്ടീവ് അരവിന്ദൻ ചന്ദ്രഗിരി നന്ദി പറഞ്ഞു