Trending

News Details

മെഹബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 25/07/2025
  • 235 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയിലെ മെഹ്‌ബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ മെഹ്‌ബൂള സി ജി സി ലേബർ ക്യാമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സന്തോഷ് കെ ജി, കേന്ദ്രകമ്മിറ്റി അംഗം ശങ്കർറാം, മേഖല സാമൂഹിക വിഭാഗം ചുമതല വഹിക്കുന്ന സൂരജ്, മേഖല എക്സിക്യൂട്ടിവ് രഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടൻ,മേഖലാ പ്രസിഡണ്ട് ജോബിൻ എന്നിവർ സന്നിഹിതരായിരുന്നു. നൂറ്റിഅമ്പതിൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജോയ് ആൻഡ്രൂസ് യൂണിറ്റ് അംഗങ്ങളായ ഗോപാലകൃഷ്ണൻ,മോബിൻ, എബിൻ,സുനിൽ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് കൺവീനർ അജിത്ത് വർഗ്ഗീസ് സ്വാഗതം ആശംസിച്ച ക്യാമ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജോയ് ആൻഡ്രൂസ് നന്ദി രേഖപ്പെടുത്തി.