"മണ്ണാങ്കട്ടയും കരിയിലയും" എന്ന പേരിൽ ബാലവേദി അബ്ബാസിയ മേഖലയിലെ കുട്ടികൾ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല മാസംതോറും നടത്തി വരുന്ന സാഹിത്യ സദസ്സിന്റെ ഭാഗമായി "മണ്ണാങ്കട്ടയും കരിയിലയും" എന്ന ശീർഷകത്തിൽ ബാലവേദി കുട്ടികൾ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ബാലവേദിയുടെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഫൈസ അഷറഫ്, അനുലേഖ ഷൈജേഷ്, ഇവാൻ എബി, നന്ദന ലക്ഷ്മി, ഹെയ്സൽ അന്ന, നിരുപമ ലക്ഷ്മി, എയ്ഞ്ചലീൻ, ക്രിസ്റ്റീന സ്റ്റീഫൻ, ശിവാനി ശൈമേഷ് എന്നിവർ പുസ്തകാസ്വാദനവും കവിതകളും അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ “ദേശീയ മൃഗം”എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. മേഖല ആക്ടിങ്ങ് പ്രസിഡണ്ട് ബിജു ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് വൈസ് പ്രസിഡണ്ട് പ്രവീൺ പി.വി, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി.പി, ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി അബ്ബാസിയ മേഖല വൈസ് പ്രസിഡണ്ട് ആദിൽ റിജേഷ് പുസ്തകാസ്വാദനത്തിന്റെ മോഡറേറ്റർ ആയി പ്രവർത്തിച്ചു. അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം തോമസ് സിറിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് സാഹിത്യ വിഭാഗം മേഖല ചാർജ് രാജലക്ഷ്മി ശൈമേഷ് നന്ദി പ്രകാശിപ്പിച്ചു.