കല കുവൈറ്റ് അബുഹലീഫ മേഖല മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയുടെ നേതൃത്വത്തിൽ കല അംഗങ്ങൾക്കായി മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് അബുഹലീഫ മെഡക്സ് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ, ട്രഷറർ പി ബി സുരേഷ്, സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ്, മെഡക്സ് മെഡിക്കൽ ഇൻഷുറൻസ് മാനേജർ അജയകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹോസ്പിറ്റലിനുള്ള മെമെന്റോ ബ്രാഞ്ച് മാനേജർ അബ്ദുൾ സലാമിന് കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് കൈമാറി.
ക്യാമ്പിന് നേതൃത്വം കൊടുത്ത ഡോ: അജ്മൽ, ഡോ: നഹാസ് എന്നിവർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും കല കുവൈറ്റ് ഭാരവാഹികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്നേഹോപഹാരങ്ങൾ കൈമാറി.
രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ നൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്തു.
കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് അബുഹലീഫ മേഖല സാമൂഹിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സൂരജ് സുകുമാരൻ നന്ദി രേഖപ്പെടുത്തി.