Trending

News Details

“തില്ലാന തില്ലാന 2025”, അബ്ബാസിയ ബി, ഈസ്റ്റ് & വെസ്റ്റ് യൂണിറ്റുകൾ ചേർന്ന് തനത് പരിപാടി സംഘടിപ്പിച്ചു .

  • 02/07/2025
  • 24 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ അബ്ബാസിയ ബി, അബ്ബാസിയ ഈസ്റ്റ് & അബ്ബാസിയ വെസ്റ്റ് എന്നീ യൂണിറ്റുകൾ ചേർന്ന് അബ്ബാസിയ കല സെന്ററിൽ തില്ലാന തില്ലാന 2025 എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ വെസ്റ്റ് കൺവീനർ ശ്രീജിത്ത് ആർ ഡി ബി യുടെ അദ്ധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, മേഖല ആക്ടിംഗ് പ്രസിഡന്റ് ബിജു ജോസ്, കല കുവൈറ്റ് കലാവിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ്, മേഖല എക്സിക്യൂട്ടീവ് അംഗം രാജലക്ഷ്മി ശൈമേഷ്, അബ്ബാസിയ ബി യൂണിറ്റ് കൺവീനർ ബിജു എ കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന അബ്ബാസിയ ബി യൂണിറ്റ് അംഗം കെ ഇ രമേഷിന് മേഖല സെക്രട്ടറി സജീവൻ പി പി സ്നേഹോപഹാരം നൽകി, അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കൺവീനർ ജോസഫ് പൗലോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ ഷാജി സാമുവൽ നന്ദി പ്രകാശിപ്പിച്ചു.