കല കുവൈറ്റ് അബുഹലീഫ മേഖല സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയുടെ നേതൃത്വത്തിൽ കലയുടെ മുഖപുസ്തകമായ കൈത്തിരിയിലെ രചനകളും എഴുത്തുകാരെയും ഉൾപെടുത്തിയുള്ള സാഹിത്യസദസ്സ് ജൂൺ 28 ന് മെഹബൂള കല സെന്ററിൽ വെച്ച് നടന്നു.
മേഖല പ്രസിഡന്റ് ജോബിൻ ജോൺ അധ്യക്ഷത വഹിച്ച സാഹിത്യസദസ്സിന് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കേന്ദ്ര സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനൂപ്, സജി സാമുവൽ, ബിജു മോഹൻ, ബാലാവേദി ക്ലബ്ബിലെ ഇലൂജിയ എന്നിവർ കൈത്തിരിയിലെ രചനകളെ കുറിച്ചുള്ള ആസ്വാദനങ്ങൾ അവതരിപ്പിച്ചു.
കൈത്തിരിയിലെ രചയിതാക്കളായ ജിതേഷ് രാജൻ, ശ്രീരാജ് നടുവത്ത് വീട്ടിൽ, മനോജ് കുമാർ കാപ്പാട്, അനസ് ബാവ, സീന രാജവിക്രമൻ, ഉത്തമൻ വളത്തുകാട് എന്നിവർ തങ്ങളുടെ എഴുത്ത് അനുഭവങ്ങൾ പങ്കു വെച്ചു. പ്രവീണ, ബാലവേദി ക്ലബ്ബിലെ കുട്ടികളായ ഇലൻ ജിജി, ജീവ സുരേഷ്, കെവിൻ രാംനാഥ് എന്നിവർ കൈത്തിരിയിലെ കവിതകൾ ആലപിച്ചു. പ്രശസ്ത നോവലിസ്റ്റ് പ്രേമൻ ഇല്ലത്ത്, മോളി മാത്യു തുടങ്ങിയവർ കൈത്തിരിയിലെ രചനകളെ കുറിച്ച് സംസാരിച്ചു. മേഖല സാഹിത്യ വിഭാഗം ചുമതലയുള്ള ഗായത്രി മോഡറേറ്ററായി. കുവൈറ്റിലെ നിരവധി സാഹിത്യ ആസ്വാദകർ പങ്കെടുത്ത ചടങ്ങിൽ മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതം ആശംസിക്കുകയും ഗായത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.