Trending

News Details

അബ്ബാസിയ മേഖല കല കുവൈറ്റ് അംഗങ്ങൾക്കായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

  • 26/06/2025
  • 19 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല അംഗങ്ങൾക്കായി മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മേഖല ആക്ടിംഗ് പ്രസിഡന്റ് ബിജു ജോസിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പ്രവീൺ പി വി, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, സാമൂഹ്യ വിഭാഗം സെക്രട്ടറി ദേവദാസ്, മെട്രോ മെഡിക്കൽ ജനറൽ മാനേജർ ഫൈസൽ ഹംസ, കോർപറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ ബാത്തയ്ക്കുള്ള മെമെന്റോ ജനറൽ സെക്രട്ടറി ടി വി ഹിക്മത് കൈമാറി, ഡോ: മുഹമ്മദ് ഷെറിൻ, ഡോ: അഷ്റഫ് സിദ്ദിക്, ഡോ: സഹില മെട്രോ മെഡിക്കൽ ബ്രാഞ്ച് മാനേജർ അഖില മറിയം എന്നിവർക്കും കല കുവൈറ്റ് ഭാരവാഹികൾ സ്നേഹോപഹാരങ്ങൾ കൈമാറി. രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ ഇരുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ നന്ദി പ്രകാശിപ്പിച്ചു.